മനോജ് എബ്രഹാം ഡിജിപിയായി ഫയര്‍ഫോഴ്‌സിലേക്ക്; വിശ്വസ്തന്‍ എംആര്‍ അജിത് കുമാറിനെ ലോ ആന്റ് ഓഡറില്‍ ഇരുത്താന്‍ നീക്കം തുടങ്ങി പിണറായി

മനോജ് എബ്രഹാമിന് ഡിജിപി റാങ്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ കെ പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് മനോജ് എബ്രഹാമിന് നിയമനം നല്‍കിയിരിക്കുന്നത്. മെയ് 30നാണ് പത്മകുമാര്‍ വിരമിക്കുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നേരത്തെ തന്നെ ഉറപ്പായ കാര്യമായിരുന്നു. എന്നാല്‍ ആകാംക്ഷ ക്രമസമാധന ചുമതലയിലേക്ക് ആര് എത്തും എന്നതിലാണ്. നേരത്തെ എംആര്‍ അജിത് കുമാറാണ് ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന എഡിജിപി. എന്നാല്‍ പിവി അന്‍വറിന്റെ പരാതി, പൂരം കലക്കല്‍, ആര്‍എസ്എസ് നേതാവുമായുളള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അജിത് കുമാറിനെ മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ അജിത് കുമാറിനെ പരമാവധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഐ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ഒടുവില്‍ കൈവിട്ടത്. എന്നാല്‍ നിലവില്‍ ലഭിച്ച അവസരം ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ അജിത് കുമാര്‍ തന്നെ ആ സ്ഥാനത്ത് എത്തും. ഇല്ലെങ്കില്‍ മാത്രം മറ്റ് പേരുകളിലേക്ക് പോകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here