ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച; കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച നടത്തി

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി, പ്രത്യേക പാക്കേജ്, ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി തുടങ്ങിയവ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു.

കേന്ദ്രമാണ് കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണമെന്നാണ് കേരളം തുടര്‍ച്ചയായി ആരോപിക്കുന്നത്. ഇതില്‍ ധനമന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ച ശേഷമാണ് ധനമന്ത്രി മടങ്ങിയത്. 45 മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. . കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി തകെവി തോമസും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here