മുനമ്പം പ്രശ്നത്തില്‍ നിർണായക നീക്കവുമായി സര്‍ക്കാര്‍; സമരക്കാരുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും
മുനമ്പം ഭൂമിയിലെ വഖഫ് അവകാശത്തര്‍ക്കത്തില്‍ പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നു. സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചര്‍ച്ച നടത്തും. ശനിയാഴ്ച വൈകുന്നേരം ഓൺലൈൻ യോഗമാണ് ചേരുന്നത്. എറണാകുളം ജില്ലാ കളക്ടർ അടക്കമുള്ളവർ പങ്കെടുക്കും.
ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വഖഫ് ബോർഡ് ആർക്കും ഇനി നോട്ടീസ് നൽകില്ല. സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്നും സമരക്കാരെ അറിയിക്കും.
മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്നു മാസത്തിനുള്ളില്‍ കമ്മിഷന് നടപടികള്‍ പൂര്‍ത്തീകരിക്കും.
Also Read: മുനമ്പത്തില്‍ സമവായമില്ല; സർക്കാരിന്റെ ജുഡീഷ്യൽ കമ്മിഷൻ തീരുമാനം തള്ളി സമര സമിതി
ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യൂ അധികാരം ഉറപ്പാക്കാനാണിത്.ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാരും ഹൈക്കോടതിയെ സമീപിക്കും.
ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണത്തിനെതിരേ മുനമ്പം സമരസമിതി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.റവന്യൂ അധികാരമടക്കമുള്ള അവകാശങ്ങള്‍ തിരിച്ചുകിട്ടാന്‍ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് നാളത്തെ യോഗത്തില്‍ ഇവര്‍ ഉന്നയിക്കും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here