മുനമ്പം പ്രശ്നത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച; പ്രശ്നപരിഹാരം ഉരുത്തിരിയുമെന്ന് പ്രതീക്ഷ

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമായി തുടരവേ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച നടക്കുക. ഇന്നലെ നടന്ന ഉന്നതതല ചര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.

ആ​രെ​യും ഇ​റ​ക്കി വി​ടി​ല്ലെ​ന്ന് സമരക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വ​ഖ​ഫ് ബോ​ർ​ഡ് ആ​ർ​ക്കും ഇ​നി നോ​ട്ടീ​സ് ന​ൽ​കി​ല്ല. സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടും. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ നി​യ​മ​പ​രി​ര​ക്ഷ​യ്ക്കാ​ണ് നി​യ​മി​ച്ച​തെ​ന്നും സ​മ​ര​ക്കാ​രെ അ​റി​യി​ക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്നലെ ഉന്നതതല യോഗംചേര്‍ന്നത്. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. എന്നാല്‍ കമ്മിഷന്‍ രൂപീകരണം പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകുമെന്നുള്ള ആശങ്കയാണ് സമരക്കാര്‍ ഉയര്‍ത്തിയത്.

ഭൂമിയില്‍ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. ഇനി വഖഫ് ബോര്‍ഡ് ആര്‍ക്കും നോട്ടീസ് അയക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top