സോളാർ കേസിൽ കോൺഗ്രസ് അഭിനയിക്കുകയാണ്, ഗൂഢാലോചനയിൽ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി; മാധ്യമ സിൻഡിക്കറ്റ് ബിഗ് ഇംപാക്റ്റ്

തിരുവനന്തപുരം: സോളാർ കേസ് രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവടക്കമുള്ളവർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്നു സോളാർ ഗൂഢാലോചനയിൽ അന്വേഷണം ആകാമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം ദല്ലാൾ അടക്കം എന്റെ അടുത്തുവന്ന് പരാതിനൽകി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള ഹൗസിൽ വെച്ച് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് സതീശൻ പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോൾ ദല്ലാൾ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാൻ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാകും എന്ന് തോന്നുന്നില്ല.
2016 ജൂലൈ 22നാണ് പരാതി വരുന്നത്. അധികാരത്തിൽ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയിൽ കിട്ടുന്നത് 2021 ജനുവരി 12നാണ്. ജനുവരി 15നാണ് അതിൽ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇതിൽനിന്ന് വ്യക്തമാകും. സോളാർ തട്ടിപ്പു കേസ് കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫിൻറെ നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നു കാട്ടുന്ന ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയാണ് കോടികൾ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യുഡിഎഫ് സർക്കാർ തന്നെ നിയമിച്ച ജൂഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലാണ്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയത്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കാണാതെ കൃത്യമായി മറുപടി പറയാനാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ഗൂഢാലോചനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അടങ്ങിയ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രതിക്ഷം ആവശ്യപ്പെട്ടാൽ അതിന്റെ നിയമവശങ്ങൾ നോക്കി നടപടി എടുക്കാൻ തയ്യാറാണെന്നും സർക്കാരിന് ഏത് അന്വേഷണത്തിനും വിരോധമില്ലെന്നും കൂട്ടിച്ചേർത്തു.
സോളാർ തട്ടിപ്പുകേസ് എൽഡിഎഫ് സർക്കാരോ ഇടതുപക്ഷമോ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല. കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾക്ക്. അന്നും ഇന്നും ഇത് തന്നെയാണ്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപരമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടേ എന്നനിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. സോളാർ തട്ടിപ്പ് പരാതികൾ ഉയർന്നു വന്നഘട്ടത്തിലും അന്നത്തെ ഭരണനേതൃത്വത്തിന്റേയും അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അടക്കം പേരുകൾ ഉയർന്നപ്പോഴും, സിബിഐ. അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുമ്പോഴും ഞങ്ങൾക്ക് മുൻ നിലപാടിൽ മാറ്റമില്ലെന്നും അന്ന് എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്.
പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴി നൽകിയ മല്ലേലി ശ്രീധരൻ നായർ കോൺഗ്രസുകാരനും കെപിസിസി. അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ മൊഴിയിലാണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വേദനയാണ് പറഞ്ഞത്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയല്ല. മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് പണം നൽകിയത് എന്നാണ് മല്ലേലി ശ്രീധരൻ നായരുടെ മൊഴി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ലക്ഷ്യംവെച്ച് ഏറ്റവും കൂടുതൽ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രപസ്താവന നടത്തിയ് അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി വഹിച്ച വ്യക്തിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയേയും പരാതിക്കാരെയും അരുതാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് മുമ്പിൽ ലഭ്യമാണ്. മുൻ കെപിസിസി. അധ്യക്ഷനും നിലവിലെ ലോക്സഭാംഗവുമായ വ്യക്തി പറഞ്ഞത്
മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിൽ അദ്ദേഹത്തെതും പരാതിക്കാരിയെയും അരുതാത്ത രീതിയിൽ താൻ കണ്ടുവന്ന ഇദ്ദേഹം പറഞ്ഞതിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്, അതിൽ സിപിഎമ്മിന് എവിടെയാണ് പങ്ക്. മുൻ കെപിസിസി അധ്യക്ഷനും നിലവിലെ ലോക്സഭാ അംഗവുമായ വ്യക്തി പറഞ്ഞത് ‘പാതിരാത്രിയിൽ വിവാദ നായികയെ കോൺഗ്രസ് മന്ത്രിമാരും നേതാക്കളും വിളിച്ചത് കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാൻ അല്ലല്ലോ’ എന്നാണ്.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വേട്ടയാടലുകളെ കുറിച്ച് ഒരു സംവാദം നടക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്. സോളാർ കേസിലെ വേട്ടയാടലുകൾ ആര് തുടങ്ങിയത്, ആര് തുടർന്നു ഇതൊക്കെ മേൽപ്പറഞ്ഞ ചില വസ്തുതകളുടെ അടിസ്ഥാനത്തിൽ പകൽപോലെ വ്യക്തമാക്കുന്നതാണ്.
ജനങ്ങളോട് ഉത്തരവാദിത്വമുള്ള ജനപ്രതിനിധികൾ എന്ന നിലയിലും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിലും പ്രതിഷേധം ഉയർത്താൻ ഞങ്ങൾ തയ്യാറാക്കുന്നു എന്നത് സ്വാഭാവികമാണ്. അതൊരിക്കലും വ്യക്തികളെ വേട്ടയാടാൻ വേണ്ടിയുള്ളതായിരുന്നില്ല. ഞങ്ങൾ നടത്തിയ സമരത്തിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ അപലപിക്കാനും ഞങ്ങൾ മടി കാണിച്ചിട്ടില്ല. ഇതൊക്കെ പരസ്യമായി അറിയാവുന്ന ചിത്രമാണ്.
കേരള രാഷ്ട്രീയത്തിൽ വേട്ടയാടലുകളുടെ ഒരു ചരിത്രം കൂടിയുണ്ട്. 1957 – 59 കാലഘട്ടത്തിൽ ആദ്യ നിയമസഭയിൽ പ്രതിപക്ഷ നേതാവായും. പിന്നീട് 1960 – 64 ൽ നിലവിൽ വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോ എന്ന മനുഷ്യന്റെ പേര് നിങ്ങൾ മറക്കാനിടയില്ല. ഒരു സംഭവത്തിന്റെ പേരിൽ അദ്ദേഹത്തെ അന്നത്തെ കോൺഗ്രസ് ഗ്രൂപ്പുകൾ ഏത് രീതിയിലാണ് വിമർശിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് വേട്ടയാടലാണോ അല്ലയോ എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ചരിത്രം നോക്കിയാൽ അന്നേ തുടങ്ങി എന്നർത്ഥം.
കെ. കരുണാകരൻ 1994 മുഖ്യമന്ത്രിപദം രാജിവയ്ക്കുന്നതിന് മുമ്പായി തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച വാക്കുകൾ ഞാൻ ഉദ്ധരിക്കുന്നില്ല. തന്നെ പിന്നിൽ നിന്ന് കുത്തിയ സ്വന്തം പാർട്ടിയിലെ ചില നേതാക്കന്മാരെ പറ്റി താൻ വിധേയനായ പറഞ്ഞത് ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here