ഉമ്മന്‍ ചാണ്ടി അനുസ്മരണ ലീഡേഴ്സ് സമ്മിറ്റ് ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
July 19, 2024 5:15 AM

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി നടത്തുന്ന ലീഡേഴ്സ് സമ്മിറ്റ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടി ഫൗണ്ടഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. ചടങ്ങില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാത്തത് വിവാദമായി തുടരുകയാണ്. അതിനിടയിലാണ് അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിക്ക് മുഖ്യമന്ത്രി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here