“ഉള്ളത് പറയുമ്പോൾ മറ്റേയാൾക്ക് തുള്ളല്”; നിയമന കോഴ വിവാദത്തിൽ വി.ഡി. സതീശന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ സിപിഎമ്മും ഇടത് മുന്നണിയുമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾക്ക് മുന്നിൽ പ്രതിപക്ഷമാണ്, അല്ലാതെ ഭരണപക്ഷമല്ലെന്നും മുഖ്യമന്തി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളല് എന്ന രീതിയാണ് ഇവിടെ കാണുന്നത്. മന്ത്രിയുടെ ഓഫീസിനെതിരെ പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അവർക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നാണ് അറിയാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജവാർത്തക്ക് മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. ഈ രീതിയിലാണോ മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത് എന്നതിൽ ആത്മ പരിശോധന നടത്തണം. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം. പുതിയ ചിലർ വരുമ്പോൾ വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിനിടയിൽ ശുദ്ധമായി പ്രവർത്തിക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top