ലക്ഷ്യം ഞാന്‍; വേണ്ടത് എന്റെ ചോര, അതത്ര വേഗം കിട്ടില്ല…. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി

കേന്ദ്ര ഏജൻസിയുടെ മാസപ്പടിക്കേസിൽ മകൾ പ്രതിയായ ശേഷം മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. കേസിലൂടെ മകള്‍ വീണയെ അല്ല, തന്നെയാണ് ലക്ഷ്യമിടുന്നത് എന്ന പഴയ വാദമാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. ഇത് പാര്‍ട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തായാലും അന്വേഷണം നടക്കട്ടേയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യം ഉള്ളതു കൊണ്ടാണ് മകളുടെ പേര് എഴുതാതെ മുഖ്യമന്ത്രിയുടെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനത്തിന് നല്‍കിയതാണ് തുകയെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്‍കിയ പണത്തിന് ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. മാധ്യമങ്ങളൊന്നും എക്സാലോജിക് കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല.

നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേസ് കോടതിയില്‍ അല്ലേ. അത് നടക്കട്ടെ. അതിനെ ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top