ഇടത് മുന്നണിക്ക് മികച്ച വിജയം; ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രം; യുഡിഎഫിന് തിരിച്ചടിയാവുക കേരള വിരുദ്ധ നിലപാട്; അവകാശ വാദങ്ങളുമായി മുഖ്യമന്ത്രി

തൃശൂര്‍ : 2019ലെ തിരഞ്ഞെടുപ്പിന്റെ വിപരീതമായിരിക്കും ഇത്തവണത്തെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി മികച്ച വിജയം നേടും. പതിമൂന്ന് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി നയിക്കുന്ന മുന്നണി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. കോണ്‍ഗ്രസിന് കേരള ജനത കനത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംഘ പരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന എല്‍.ഡി എഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന യു ഡി എഫ് ജയിക്കണോ എന്ന ചോദ്യമാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. കേരളത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുമുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരായ ജനവിധിയാകും ഇത്തവണ ഉണ്ടാവുക. കേരളത്തെ ആവഗണിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടമെടുപ്പ് പരിധി വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരളത്തിന് തിരിച്ചടി എന്നാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്ന് പ്രസംഗിച്ചത്. ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലെ എന്‍ട്രി 43 പ്രകാരം സംസ്ഥാന കടമെടുപ്പ് പൂര്‍ണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. ഇതില്‍ നിയന്ത്രണങ്ങള്‍ വരുത്താനുള്ള കേന്ദ്രത്തിന്റെ അധികാര പ്രയോഗം ഭരണഘടനാ വിരുദ്ധമാണ്. ഇതാണ് കേരളം സുപ്രീം കോടതിയില്‍ ഉന്നയിച്ച വാദം. രാജ്യത്തെ സാമ്പത്തിക ഫെഡറലിസത്തെ സംബന്ധിച്ച നിര്‍ണ്ണായകമായ കേസായി കേരളത്തിന്റെ വാദങ്ങള്‍ മാറുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ കുറിച്ച് കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ അംഗീകാരങ്ങള്‍ കൂടി നോക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top