ഗവർണർക്കെതിരെ കത്തയച്ച് മുഖ്യമന്ത്രി; തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ തിരികെവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ല, നിരന്തരമായി പ്രോട്ടോക്കോള്‍ ലംഘിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുന്നതാണ് ചുമതല നിര്‍വഹിക്കാത്തതായി സര്‍ക്കാര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പരിപാടിക്കെത്തിയ ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top