പിണറായി സ്തുതി ഗീതം നിയമസഭയിലും; പാടി വിമര്‍ശിച്ച് പിസി വിഷ്ണുനാഥ്

കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പരിപാടിയില്‍ മുഴങ്ങിയ പിണറായി സ്തുതി ഗീതം നിയമസഭയിലും. പ്രതിപക്ഷമാണ് സ്തുതി ഗീതം സഭയില്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കാത്ത വിഷയം അടിയന്തര പ്രമേയ നോട്ടീസായാണ് സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്ത് നിന്നും പിസി വിഷ്ണുനാഥാണ് നോട്ടീസ് അവതരിപ്പിച്ചത്.

ജീവനക്കാരുടെ ദുരിതം വിശദീകരിക്കുന്നതിനിടയിലാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പിണറായി സ്തുതിയും വിഷ്ണുനാഥ് ഉന്നയിച്ചത്. വിലക്കയറ്റത്തിന്റെ നാളുകളിൽ ജീവനക്കാര്‍ വലിയ ദുരിതത്തിലാണ്. സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ പുകഴ്ത്തി പറഞ്ഞെങ്കിലും ആനുകൂല്യം നേടാന്‍ ശ്രമിക്കുകയാണ്. ചെങ്കൊടിക്ക് കാവലാള്‍ എന്ന സ്തുതി ഗീതം പാടിയ ശേഷം സ്റ്റേജിന് പിന്നില്‍ ചെന്ന് പൊട്ടിക്കരയുകയാണെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. പാട്ടിന്റെ നാലുവരി പാടിയാണ് വിഷ്ണുനാഥിന്റെ പരിഹാസം.

വയലാര്‍ പോലും ഇത്തരമൊരു ഗാനം എഴുതില്ല. പാട്ട് എഴുതിയ പൂവത്തൂര്‍ ചിത്രസേനന് പുനര്‍നിയമനം കിട്ടി എന്നല്ലാതെ ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും കിട്ടിയില്ലെന്നും വിഷ്ണുനാഥ് വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top