അന്‍വറിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ; പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ പിവി അന്‍വര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പൂര്‍ണ്ണപിന്തുണ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുല്‍ ഗാന്ധി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമേറിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നില രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തില്‍ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഷ്ട്രീയ നിലപാട് കണ്ടിട്ടാണ്. സിഎഎ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തുന്നില്ല. ഇത് സംഘപരിവാറിന് സന്തോഷം നല്‍കുന്നതാണ്.അതിനാല്‍ രാഹുലിനെതിരെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത അധിക്ഷേപം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ സിഎന്‍എ പരിശോധിക്കണമെന്ന അന്‍വര്‍ പറഞ്ഞു. പേരിനൊപ്പം ഗാന്ധി എന്ന പേര് ഉപയോഗിക്കാന്‍ യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറി. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ആളാണോ എന്ന് തന്നെ സംശയമുണ്ട് എന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് അന്‍വറിന്റെ അധിക്ഷേപം.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ജയിലില്‍ അടയ്ക്കാത്തത് എന്തുകൊണ്ടാണ് എന്ന രാഹുലിന്റെ പ്രസംഗമാണ് കേരളത്തിലെ സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ രാഹുലിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. അതേനാണയത്തില്‍ കോണ്‍ഗ്രസും മറുപടി നല്‍കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top