വീണക്ക് പിന്നാലെ ഇഡിയും; മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് ഒരു കേന്ദ്ര ഏജന്‍സി കൂടിയെന്ന് റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്കെതിരെ ഇഡിയും കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം എന്ന പേരില്‍ ദി ഇന്ത്യന്‍ എക്‌സപ്രെസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസപ്പടി കേസ് കളളപ്പണ ഇടപാടിന്റെ പരിധിയില്‍ വരും എന്ന വിലയിരുത്തലിലാണ് ഈ നീക്കങ്ങള്‍. നിലവില്‍ വീണക്കെതിരെ അന്വേഷണം നടത്തുന്ന എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.
നിലവില്‍ എസ്എഫ്‌ഐഒ വീണയെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിട്ടുണ്ട്. അതിനൊപ്പം ഇഡി കേസ് കൂടി വന്നാല്‍ വീണക്കും മുഖ്യമന്ത്രിക്കും അത് ഇരട്ടി കുരുക്കാകും. പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ച് രാജിക്കായി പ്രക്ഷോാഭം നടത്തും എന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കള്ളപ്പണ ഇടപാടിന്റെ പേരിലെ കേസ് പ്രതിപക്ഷം ആയുധമാക്കും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here