ആരിഫ് ഖാനോട് ഉടക്കിയതു പോലെ അര്‍ലേക്കറുമായില്ല; രാജ്ഭവനില്‍ എത്തി നേരില്‍ കണ്ട് മുഖ്യമന്ത്രി

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായിരുന്ന അവസാന വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവന്റെ പടിവചിട്ടാന്‍ പോലും തയാറായിരുന്നില്ല. മന്ത്രിമാരുടെ സത്യപ്രതിഞ്ജകള്‍ക്ക് മാത്രമായിരുന്നു മുഖ്യമന്ത്രി എത്തിയത്. കാലാവധി പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയപ്പോള്‍ യാത്രയക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല. എന്നാല്‍ ഗവര്‍ണറായി എത്തിയ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി ആ രീതിയിലുളള ഒരു പോര് മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല.
മുഖ്യമന്ത്രി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി ഇന്ന് കൂടികാഴ്ച നടത്തി. രാജ്ഭവനില്‍ എത്തിയാണ് ഗവര്‍ണറെ കണ്ടത്. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് രാജ്ഭവന്‍ അറിയിച്ചു. യുജിസിയുടെ പുതിയ കരടു ഭേദഗതിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ദേശിയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഗവര്‍ണറെ കാണാന്‍ എത്തിയത്.

സര്‍വകലാശാല നിയമഭേദഗതി ബില്‍ അടക്കം ഗവര്‍ണറുടെ പരിഗണനയിലാണ്. ഈ സമയത്ത് നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനോട് എന്ന പോലെ നേരിട്ട് ആര്‍ലേക്കറുമായി ഏറ്റുമുട്ടേണ്ടെന്നാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here