ക്ഷേമപെന്‍ഷന്‍ തട്ടിയ ജീവനക്കാര്‍ക്ക് എതിരെ നടപടി; 373 ജീവനക്കാരില്‍ നിന്നും 18 ശതമാനം പലിശയോടെ തുക തിരികെ പിടിക്കും
ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി എടുത്ത് ആരോഗ്യവകുപ്പ്. സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ് നടപടി വന്നത്.
അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും അറ്റൻഡർമാരും ഉൾപ്പെട്ടിട്ടുണ്ട്.
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ അവസരമുണ്ടാക്കിയ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം അനര്‍ഹരിലേക്ക് പെൻഷനെത്തുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ ഉത്തരവുകളിലെ പഴുതുകളും അടയ്ക്കണം എന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here