മുഖ്യമന്ത്രി ഇന്നും സഭയിലെത്തില്ല; പനി ആയതിനാല്‍ വിശ്രമത്തിലെന്ന് ഓഫീസ്

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സഭയിലെത്തില്ല. പനിയായതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലാണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയം അടക്കം ഉന്നയിച്ച് സര്‍ക്കാരിമനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ ശ്രമം. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി എന്ത് മറുപടി പറയും എന്നാണ് എല്ലാവരും ഉറ്റു നോക്കിയിരുന്നത്.
ഇന്നലെ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിച്ച എഡിജിപി എംആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ചര്‍ച്ച ചെയ്തപ്പോഴും മുഖ്യമന്ത്രി സഭയില്‍ ഇല്ലായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ സഭ വിട്ടതായി സ്പീക്കര്‍ അറിയിച്ചു. മന്ത്രി എംബി രാജേഷാണ് പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.
അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രി സഭവിട്ടതിനെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. ക്ഷുഭിതനയാണ് സ്പീക്കര്‍ ഇതിനോട് പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here