മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചെന്ന് പരാതിയുമായി നടൻ കൃഷ്ണകുമാർ

പന്തളം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം ഇടിച്ചതായി പരാതി. ഇന്ന് രാവിലെ പന്തളത്ത് എം സി റോഡിലാണ് സംഭവം. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന പോലീസ് സ്‌ട്രൈക്കർ ഫോഴ്‌സിന്റെ വാഹനം ഇടിച്ചെന്നാണ് പന്തളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
താൻ സഞ്ചരിച്ചിരുന്ന കാർ മനഃപൂർവം റോഡിൻറെ ഒരുവശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു. കാറിന് കേടുപാടുകളുമുണ്ട്. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു കൃഷ്ണകുമാർ. അപകടകരമായി വാഹനം ഓടിക്കുക, മോശമായി സംസാരിക്കുക എന്നിവയ്ക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് കൃഷ്ണകുമാർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here