പരാമർശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യത, ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമർശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അതുകൊണ്ടുതന്നെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രതയുണ്ടാകണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിവാദത്തെ നേരിട്ട് പരാമർശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു വിഭാഗം വിശ്വാസികളെ മാത്രം ഒപ്പം നിർത്തുന്നതാണ് സംഘപരിവാറിന്റെ നയം. എല്ലാ വിശ്വാസികളെയും സംരക്ഷിക്കുന്നത് സിപിഐഎമ്മാണ്. നിരവധി വിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തില്‍ വിവാദം ശക്തിപ്പെട്ടതിനുശേഷം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന ആദ്യ പ്രതികരണമാണിത്.

ശാസ്ത്രബോധത്തെ ഉയർത്തികാട്ടാന്‍ വിശ്വാസത്തെ പോറലേല്‍പ്പിക്കണമെന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനകള്‍ നടത്തുന്നവർ അത് ഇടതുപക്ഷത്തിന് ദോഷമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്പീക്കർ എ എന്‍ ഷംസീറിന്റെ പ്രസ്താവനയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top