പൗരത്വ ഭേദഗതിക്കെതിരെ ബഹുജന റാലികളുമായി മുഖ്യമന്ത്രി; അഞ്ച് ഇടങ്ങളില്‍ സംസാരിക്കും; മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന് മുദ്രാവാക്യം

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചിടങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. നാളെ മുതലാണ് റാലികള്‍ക്ക് തുടക്കമാവുക. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. നാളെ കോഴിക്കോടാണ് ആദ്യ പരിപാടി. 23 – കാസര്‍കോട്, 24 – കണ്ണൂര്‍, 25 – മലപ്പുറം, 27 – കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിഎഎ മുഖ്യപ്രചരണ വിഷയമായി ഉയര്‍ത്താനാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമായാണ് ബഹുജന റാലികള്‍. സിഎഎ പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ തന്നെ സിപിഎം നേതൃത്വത്തില്‍ വലിയ പ്രക്ഷേഭ പരിപാടികള്‍ കേരളത്തില്‍ നടന്നിരുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത കിട്ടിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

സിഎഎ വിരുദ്ധ ബഹുജന റാലികള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും ആരംഭിക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും. ഒരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്നിടത്താകും മുഖ്യമന്ത്രി സംസാരിക്കുക. ഏപ്രില്‍ ഒന്ന് വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10 – ആറ്റിങ്ങള്‍, 12 – ചാലക്കുടി, 15 – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22 – കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top