കളമശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവം; ഗൗരവമായ പരിശോധന നടത്തും, മുഖ്യമന്ത്രി

ദില്ലി : കളമശേരിയിലെ യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനം നടന്നത് ഗൗരവമായി കണ്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഡിജിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തും. പ്രാഥമിക പരിശോധനകള്‍ നടന്നിട്ടുണ്ട്. പൂര്‍ണ്ണമായ വിവരം ശേഖരിച്ച് നടപടിയുണ്ടാകും. ഡിജിപിയുമായി സംസാരിച്ചതായും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. ഭീകരാക്രമണമാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ. നിലവില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമെന്നാണ് ലഭിച്ച വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രി വി.എന്‍.വാസവനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

Logo
X
Top