മാപ്പ് പറഞ്ഞ് തെലങ്കാന മുഖ്യമന്ത്രി; നടപടി സുപ്രീം കോടതി വിമര്‍ശനം വന്നതോടെ
സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മാപ്പ് പറഞ്ഞു. സുപ്രീം കോടതിയിലാണ് ക്ഷമാപണം നടത്തിയത്. രേവന്ത് റെഡ്ഡി നടത്തിയ വിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി സുപ്രീം കോടതി പ്രകടിപ്പിച്ചിരുന്നു.
മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിലാണ് തെലങ്കാന മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. “15 മാസം കഴിഞ്ഞാണ് മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. അരവിന്ദ് കേജ്‌രിവാള്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നു. എന്നാല്‍ കേവലം അഞ്ച് മാസം കൊണ്ട് കവിതക്ക് ജാമ്യം ലഭിച്ചു. തിരശീലയ്ക്ക് പിന്നിലെ ബിജെപി പിന്തുണ സംബന്ധിച്ച് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു’ ഇതായിരുന്നു രേവന്ത് റെഡ്ഡി നടത്തിയ പ്രതികരണം.
ഈ പരാമര്‍ശത്തില്‍ ഇന്നലെ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രേവന്തിന്റെ പരാമര്‍ശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് കെവി വിശ്വനാഥന്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് വിമര്‍ശിച്ചു. രോവന്ത് റെഡ്ഡി പ്രതിയായ 2015 ലെ വോട്ടിന് കോഴ അഴിമതി കേസിന്റെ വിചാരണ തെലങ്കാനയില്‍ നിന്നും ബോപ്പാലിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കെവെയാണ് പരാമര്‍ശം. ഇതോടെയാണ് തെലങ്കാന മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here