ഓര്‍ഡിനന്‍സ് ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ടെത്തണം- ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. ‘എന്നോട് പറയാനുള്ളത് മാധ്യമങ്ങളിലൂടെയല്ല പറയേണ്ടത്. നേരിട്ട് രാജ്ഭവനില്‍ എത്തി സംസാരിക്കൂ. ഇതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണ്’- ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഒന്‍പത് തവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതിനിധി എത്തി. ഇപ്പോള്‍ നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമോപദേശം അനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉപദേശം ചോദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്തും വിളിച്ച് പറയാവുന്ന പദവിയാണ് ഗവര്‍ണറുടേതെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള, കാലിക്കറ്റ്‌ സര്‍വകലാശാലകളിലെ സെനറ്റുകളിലേക്ക് അര്‍ഹരായവരെ ഒഴിവാക്കി ഗവര്‍ണര്‍ പുതിയ പട്ടിക കൊണ്ട് വന്നതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top