വയനാടിനായി സാലറി ചലഞ്ച്; സര്‍ക്കാര്‍ ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
ഉരുല്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടിന്റെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ജീവക്കാരോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. സാലറി ചലഞ്ച് മാതൃകയില്‍ സഹായം നല്‍കാനാണ് സര്‍വീസ് സംഘടനകളുടെ നേതാക്കളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരും എന്ന് സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി അറിയിച്ചു. കഴിയാവുന്ന സഹായം നല്‍കണം എന്നും ആവശ്യപ്പെട്ടു. ഓരോ സംഘടന നേതാക്കളേയും പ്രത്യേകം കണ്ടാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചത്.
പതിനഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളിലെ കുടിശികയടക്കം നിലനില്‍ക്കുന്നതിനാല്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് ഇടത് സംഘടനകള്‍ അറിയിക്കുകയായിരുന്നു. ഈ തുക ഗഡുക്കളായി ഈടാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല. ആലോചിച്ച് മറുപടി പറയാം എന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതിലടക്കം ധാരണ ആയ ശേഷമേ സാലറി ചലഞ്ചില്‍ ഉത്തരവിറങ്ങൂ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here