മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രചരണത്തിനിറങ്ങും. പുതുപ്പള്ളി ടൗണിലും അയർക്കുന്നത്തും തിരഞ്ഞെടുപ്പു യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസുകളും മണ്ഡലത്തിൽ നടന്നു വരുന്നുണ്ട്. ജെയ്ക്കിന്റെ മണ്ഡല പര്യടനം നാളെ തുടങ്ങും.
യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം തുടരുകയാണ്. കെ പി സി സി ഭാരവാഹികളും എം പിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരാണ് സ്ക്വാഡ് പ്രവർത്തനങ്ങൾ അടക്കമുള്ള പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കളായ എ കെ ആന്റണിയും പി ജെ ജോസഫും ചാണ്ടി ഉമ്മനു വേണ്ടി പ്രചാരണത്തിനെത്തും.
എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ മണ്ഡല പര്യടനം ഇന്നലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here