വീണ വിജയന്‍റെ മാസപ്പടി കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥനെ ഇന്ന് ചോദ്യം ചെയ്യും; എക്സാലോജികിന് കുരുക്ക് മുറുകുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആർഎല്‍ ഉദ്യോഗസ്ഥനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.

വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് നല്‍കാത്ത സേവനത്തിന്റെ പേരില്‍ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎല്‍ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ വേറെയും നൽകിയിരുന്നു. ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്താണ് ഇഡി അന്വേഷണം നടത്തുന്നത്.

നൽകാത്ത സേവനത്തിനാണ് പണം നൽകിയതെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. ഇവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. നിര്‍ണായക നീക്കമാണ് കേസില്‍ ഇഡി നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top