ഇഡിക്കെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ; തുടര്‍ച്ചയായി സമന്‍സ് അയച്ച് വിളിപ്പിക്കുന്നു; ഹര്‍ജി തള്ളണം എന്ന വാദത്തില്‍ ഉറച്ച് ഇഡി
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് സിഎംആർഎൽ എം.ഡിയും സിഎഫ്ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ടെന്നും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമായതിനാൽ തള്ളണമെന്നുമാണ് ഇഡി അറിയിച്ചിട്ടുള്ളത്.
ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സിഎംആർഎൽ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു എന്നും ഇഡി അറിയിച്ചിട്ടുണ്ട്.
ഇല്ലാത്ത ചെലവുകളുടെ പേരിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് 103 കോടി രൂപയുടെ കള്ളക്കണക്ക് കാണിച്ചെന്നാണ് കീഴിലുള്ള റജിസ്ട്രാർ ഓഫ് കമ്പനീസ് വ്യക്തമാക്കിയത്. ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിഎംആർഎൽ ഹർജി നൽകിയതിനെ തുടർന്നാണു കോടതി റിപ്പോർട്ട് തേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here