വീണയുടെ മാസപ്പടിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടങ്ങി; സിഎംആർഎല്ലിന്റെ ഓഫീസിൽ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും മാസപ്പടി കൈപ്പറ്റിയ കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ടീം അന്വേഷണം തുടങ്ങി. സിഎംആർഎല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.

രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടാണ് പരിശോധിക്കുന്നത്. മാസപ്പടി വിഷയത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ ഒരു പരിശോധനയോ നടപടിയോ ഉണ്ടാകുന്നത്.

ഒരു സേവനവും ലഭ്യമാക്കാതെ വീണയുടെ കമ്പനിയായ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തിയ പരിശോധനയിലും എക്സാലോജിക്കില്‍ പലതരം നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് ആർഒസി ശുപാർശയും നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top