ഓടിക്കൊണ്ടിരുന്ന സിഎന്‍ജി കാര്‍ കത്തി, ഡ്രൈവര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം : ഓടികൊണ്ടിരുന്ന കാര്‍ കത്തി. അമ്പലമുക്കിലാണ് ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ച് ഓടിയിരുന്ന മാരുതി ഒമ്‌നി കാര്‍ കത്തി നശിച്ചത്. ട്രാഫിക് സിഗ്നലിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. തീപടരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനത്തില്‍ നിന്നിറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയ ശേഷവും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറിലിടിച്ചാണ് നിന്നത്. അഗ്നിരക്ഷാ സേനയെത്തിയാണ് തീകെടുത്തിയത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ജോര്‍ജ്ജ് വര്‍ഗ്ഗീസെന്നയാളാണ് വാഹനം ഓടിച്ചിരുന്നത്.
സംസ്ഥാനത്ത് വാഹനത്തിന് തീപടരുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നമത്തെ സംഭവമാണ് ഇന്ന് അമ്പലമുക്കിലുണ്ടായത്. എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് സര്‍വ്വീസ് സെന്ററില്‍ നിന്നും മടങ്ങും വഴി മലപ്പുറം രജിസ്‌ട്രേഷനിലുള്ള മാരുതി 800 കാര്‍ കഴിഞ്ഞ ദിവസമാണ് കത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here