വീട്ടുമുറ്റത്ത് മൂർഖനും 47 കുഞ്ഞുങ്ങളും; പിടികൂടിയത് വനംവകുപ്പിന്റെ റസ്‌ക്യൂ ടീം എത്തി; സംഭവം കോട്ടയം തിരുവാതുക്കലിൽ

കോട്ടയം: തിരുവാതുക്കലിൽ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്‌ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്.

റസ്ക്യൂ സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. അപ്പോഴാണ്‌ 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. വനംവകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ.അഭീഷ്, കെ.എസ്.പ്രശോഭ് എന്നിവർ ചേര്‍ന്നാണ് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കിയത്.

ഇവിടെ നിന്നും നൂറു മീറ്റര്‍ മാറി കരിമ്പിൻ പടിയിൽ സ്കൂട്ടറിനുള്ളിൽ നിന്ന് മറ്റൊരു മൂർഖൻ കുഞ്ഞിനെ കൂടി കണ്ടെത്തി. തിരുവാതുക്കൽ സ്വദേശി മുരുകന്‍റെ വാഹനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് പാമ്പ് കയറുന്നത് വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് വനം വകുപ്പിന്റെ സംഘത്തെ വിവരമറിയിച്ചു. അവര്‍ എത്തി സ്കൂട്ടറിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top