തെങ്ങ് ‘ചതിച്ചു’; വീണത് വീടിന് മുകളിലേക്ക്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
January 2, 2025 4:46 PM
ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. പാലക്കാട് നാട്ടുകല്ലില്‍ ആണ് സംഭവം. കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
“ഒച്ച കേട്ടപ്പോള്‍ തന്നെ വീട്ടില്‍ നിന്നും പുറത്തുവന്നു. കുട്ടികളും വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പരുക്ക് പറ്റിയില്ല.” കുടുംബം പറഞ്ഞു.
പാലക്കാട് കാറ്റ് ആഞ്ഞുവീശുന്നുണ്ട്. ഇതാണ് തെങ്ങിനും കൃഷിക്കും പ്രശ്നം സൃഷ്ടിക്കുന്നത്. ഈ കാറ്റാണ് തെങ്ങ് കടപുഴകാന്‍ ഇടയായത്. അടുക്കളയുടെ ഭാഗത്താണ് തെങ്ങ് വീണത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here