വൈദിക വേഷത്തിലെത്തി പണപ്പിരിവ്; യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

വൈപ്പിൻ: കുട്ടികളുടെ ചികിത്സാ ചിലവിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈദിക വേഷത്തിലെത്തിയയാള്‍ പോലീസ് പിടിയിലായി. പാലക്കാട് തരൂർ താനാത്ത് ബിനോയ് ജോസഫാണ് (44) പിടിയിലായത്. അയ്യമ്പിള്ളി തറവട്ടത്ത് പണപ്പിരിവ് നടത്തവേ സംശയം തോന്നി നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്. യുവാവിനെ അറസ്റ്റ് ചെയ്ത മുനമ്പം പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

രണ്ട് കുട്ടികള്‍ക്ക് ചികിത്സാസഹായമാണ് അഭ്യര്‍ഥിച്ചത്. കുട്ടികളുടെ വിശദാംശങ്ങള്‍ തേടിയപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. അതോടെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

“വൈദികനാകാന്‍ സെമിനാരിയില്‍ പഠിച്ചുവെന്നാണ് പറഞ്ഞത്. ബിനോയ്‌ തട്ടിപ്പുകാരനാണ്. പണപ്പിരിവിനായി വൈദികന്‍റെ വേഷം കെട്ടുകയായിരുന്നു. ഇത് ഇയാള്‍ സമ്മതിച്ചു. ക്രിമിനല്‍ പശ്ചാത്തലമോ മറ്റ് കേസുകളോ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.”-മുനമ്പം പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top