‘നുണക്കഥ’കൾ പറഞ്ഞ് കിടിലം ലുക്കിൽ ‘കലക്ടർ ബ്രോ’, ‘ഈ വെളിപ്പെടുത്തലുകളിൽ പല പ്രമുഖരും ആടി ഉലയും’പ്രശാന്ത് നായരുടെ ‘ബ്രോസ്വാമി കഥകൾ’ ചൂടേറിയ ചർച്ചയായി മാറുന്നു
സ്മൃതി പ്രേം
തിരുവനന്തപുരം: ‘ നുണക്കഥകൾ ‘ പറയാൻ സാധാരണക്കാരുടെ കളക്ടർ ബ്രോ എത്തുന്നു. ഒലീവ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ കവർ ചിത്രത്തിൽ ഗോലിയാത്തിനെ തോൽപ്പിച്ച ഡേവിഡിൻ്റെ നഗ്ന പ്രതിമ. ചെറിയ തിരുത്തുണ്ട്… ഡേവിഡിന്റെ തല കണ്ടാൽ കണ്ണട വച്ച കലക്ടർ ബ്രോയുമായി സാദൃശ്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നിപോയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രശസ്ത ഡിസൈനർ സൈനുൾ അബീദാണ് കവർ ഡിസൈനർ. പുസ്തകത്തിൽ നിറച്ചും നുണക്കഥകളാണെന്ന് പ്രശാന്ത് നായർ ഐഎസും അതല്ല സാങ്കൽപ്പിക കഥകളാണെന്ന് ആമുഖത്തിൽ പ്രശസ്ത നിരൂപകൻ അഷ്ടമൂർത്തിയും പറയുന്നു. സിനിമ രംഗത്തെ അറിയപ്പെടാത്ത, എന്നാൽ പുറത്തു വരാനിരിക്കുന്ന തട്ടുപൊളിപ്പൻ ‘സീനുകളും’ ഉദ്യോഗസ്ഥ മേധാവിത്തവും മാധ്യമ പ്രവർത്തകരെ കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ മുഖംമൂടിയും എല്ലാം കഥകളിൽ ഉണ്ടെന്നാണ് സൂചന. എന്നാൽ കഥകൾ നുണക്കഥകളാണെന്ന് ലേഖകൻ തറപ്പിച്ച് പറയുന്നു.
ദൈവത്തെ അധിക്ഷേപിച്ച ഗോലിയാത്തിനെ നശിപ്പിക്കാനായി കല്ലുമായി ഇറങ്ങിയ ഡേവിഡിനെ ലോകത്തിന് പരിചയപ്പെടുത്തിയത് മൈക്കിൾ ആഞ്ചലോ എന്ന ശിൽപ്പിയാണ്. കളക്ടർ ബ്രോ എന്തിനാണ് ഡേവിഡിൻ്റെ നഗ്നചിത്രത്തിൽ തൻ്റെ മുഖത്തിന് സാമൃമുള്ള തല ഉപയോഗിച്ചിരിക്കുന്നത് എന്നത് പുസ്തകം പുറത്ത് വരുമ്പോൾ മാത്രമേ അറിയാനാകൂ. അഹങ്കാരിയായ അതിശക്തനെ തോൽപ്പിച്ച ഇടയ യുവാവായ ഡേവിഡിന്റെ ചിത്രം ലേഖകൻ ഉപയോഗിച്ചത് മന:പൂർവ്വമാവില്ല എന്ന് കരുതാം.
ഹീബ്രു ബൈബിളിലെ പഴയ നിയമത്തിലാണ് ഗോലിയാത്തിൻ്റെയും ഡേവിഡിൻ്റെയും കഥകളുള്ളത്. “ലോകപ്രശ്സ്ത ആർട്ട് ഗ്യാലറികളിൽ കാണപ്പെടുന്ന എണ്ണച്ചിത്രങ്ങൾക്കും പ്രതിമകൾക്കും നമുക്കറിയാവുന്ന പലരുടെയും ഛായ തോന്നും. എന്നാലതല്ല എന്ന് നമുക്കറിയാം. ഈ കഥകളിൽ ഒന്നിലും ഞാനില്ല, എനിക്കറിയുന്നവരും ഇല്ല, എന്നെ അറിയുന്നവരും ഇല്ല. വായനക്കാരുടെ ഭാവനയും അറിവും അഭിരുചിയും സംസ്കാരവും ഈ പുസ്തകത്തിലെ വരികളിൽ പ്രതിഫലിക്കുമ്പോൾ അവരവർക്ക് മനസ്സിലാവുന്നതാണ് യഥാർത്ഥ കഥ.” പ്രശാന്ത് നായർ ‘മാധ്യമ സിൻഡിക്കേറ്റി‘നോട് പറഞ്ഞു.
അല്ലെങ്കിലും കഥയിൽ ചോദ്യമില്ല… ദാവീദ് ആരാണെന്നോ? ഗോലിയാത്ത് ആരായിരിക്കുമെന്നോ? ..
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here