‘ഷേവ് ചെയ്യാത്ത കാമുകന്മാരോ, വേണ്ടേ വേണ്ട’; പെണ്‍കുട്ടികളുടെ പ്രതിഷേധത്തിന് പിന്നില്‍…
താടിയില്ലാത്ത ആണുങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി പെണ്‍കുട്ടികള്‍ തെരുവില്‍ ഇറങ്ങുമോ? മധ്യപ്രദേശ് ഇന്‍ഡോറില്‍ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒരു സംഘം പെണ്‍കുട്ടികളാണ് ഷേവ് ചെയ്യാത്ത ആണുങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയത്. കൃത്രിമ താടികള്‍ ഫിറ്റ് ചെയ്തായിരുന്നു പ്രകടനം.
ഇവരുടെ പ്ലക്കാർഡുകളിൽ എഴുതിയ മുദ്രാവാക്യങ്ങളും എരിവ് ഏറുന്നതായിരുന്നു. ‘ക്ലീന്‍ ഷേവ് ഇല്ലെങ്കില്‍ പ്രണയമില്ല’, ‘വേണ്ടത് താടിയില്ലാത്ത കാമുകന്മാര്‍’, ‘താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കമന്റുകളും കൂടി. ‘വീഡിയോ റീലിനുവേണ്ടി ചെയ്തതാണോ’, ‘അതോ പ്രതിഷേധം യാഥാര്‍ത്ഥ്യമോ’, ‘ഇത് പ്രമോഷണല്‍ വീഡിയോ ആകാനും സാധ്യതയുണ്ട്’. ‘ഞങ്ങളുടെ ശരീരം ഞങ്ങളുടെ ഇഷ്ടം’, ‘അവരുടെ താടി അവരുടെ ഇഷ്ടം’ എന്ന രീതിയിലും കമന്റുകള്‍ വന്നു.
തികച്ചും പുത്തനായ ഒരു കാര്യമായതിനാല്‍ വീഡിയോ സോഷ്യല്‍ മീഡിയക്ക് ബോധിച്ചെന്ന് കമന്റുകള്‍ തെളിയിച്ചു. ഒരു ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാഗമായി ചെയ്തതായിരുന്നു ഈ വീഡിയോ എന്നതാണ് ഒടുവില്‍ വരുന്ന വിവരം. .
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here