വഴക്കിനിടയില്‍ യുവാവ് വീണത് കുട്ടിയുടെ മുകളിലേക്ക്; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

സൃഹൃത്തുക്കള്‍ തമ്മില്‍ തല്ലി നിലത്തുവീണപ്പോള്‍ ഇടയില്‍പ്പെട്ട് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. ജൂഹു സ്വദേശിയായ വിധി അഗ്രഹാരിയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ഥിയായ ഹര്‍ഷാദ് ഗൗരവ്(20)ആണ് അറസ്റ്റിലായത്. ബിഎന്‍എസ് 106 അടക്കമുള്ള നിരവധി വകുപ്പുകളാണ് പോലീസ് ഗൗരവിനെതിരേ ചുമത്തിയിരിക്കുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ നടത്തുന്ന കടയ്ക്കടുത്തിരുന്ന് കളിക്കുകയായിരുന്നു വിധി. ഇതിന് സമീപത്തെ കടയ്ക്കരികില്‍ നിന്ന് ഹര്‍ഷാദ് ഗൗരവ് മറ്റൊരു സുഹൃത്തായ ഷഹനാസ് അന്‍സാരിയുമായി സംസാരിക്കുകയും വഴക്കുകൂടുകയും ചെയ്തു. ഇതിനിടയില്‍ ഹര്‍ഷാദ് ഗൗരവ് കുട്ടിയുടെ മേലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here