ഒന്നാം തീയതി തന്നെ പ്രഹരം; വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് എണ്ണ കമ്പനികള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. 1810 രൂപ 50 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ സിലിണ്ടറിന്റെ വില. നാലു മാസത്തിനിടെ 157 രൂപ 50 പൈസയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൂടിയത്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല എന്നതാണ് ആശ്വാസം. എന്നാല്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയടക്കം വര്‍ദ്ധിക്കാന്‍ കാരണമാകും. തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നതിനാല്‍ ഇതല്ലാതെ മറ്റ് വഴികള്‍ ഹോട്ടല്‍ നടത്തിപ്പുകാരുടെ മുന്നിലില്ല.
എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ പുതുക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ മാസം 48 രൂപ 50 പൈസ കൂട്ടിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here