തൃശൂർ പോലീസ് കമ്മീഷണറെ മാറ്റാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും; നടപടി പൂരം നടത്തിപ്പിലെ വീഴ്ചയെ ചൊല്ലി; കമ്മീഷണര്‍ തെറിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്
തൃശൂർ: തൃശൂര്‍ പൂരം നടത്തിപ്പിന് തടസം നിന്ന സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും.
അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദ്ദേശം നൽകിയത്. തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു.
പൂരവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here