വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും: ഗതാഗത വകുപ്പ് മന്ത്രി

വാഹനങ്ങൾക്ക് തീപിടുത്തം പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻ വർഷങ്ങളിൽ ഉണ്ടായ തീപിടുത്ത അപകടങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

കേരളത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കും. ഓട്ടോ മൊബൈൽ മേഖലയിലെ വിദഗ്ധരും സംഘത്തിലുണ്ട്.

അശാസ്ത്രീയമായ രൂപമാറ്റമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും യോഗം വിലയിരുത്തി. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും കർശന നടപടിയെടുക്കാനും തീരുമാനം. കൂടാതെ റോഡുകളിൽ സ്ഥിരമായി നിയമം ലംഘിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനും ആലോചനയുണ്ട്. ഒപ്പം നിയമം കൃത്യമായി അനുസരിക്കുന്നവർക്ക് പ്രീമിയം തുക കുറച്ചു നൽകുന്നതും പരിഗണിക്കും.



whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top