ബംഗാളിൽ കാർത്തിക പൂജക്കിടയില്‍ വർഗീയ സംഘർഷം; നിരോധനാജ്ഞക്ക് പിന്നാലെ ഇൻ്റർനെറ്റും വിച്ഛേദിച്ചു

ബംഗാളിലെ മുർഷിദാബാദിൽ കാർത്തിക പൂജയുമായി ബന്ധപ്പെട്ട് വർഗീയ സംഘർഷം. ബെൽദംഗയിൽ പൂജ നടന്ന പന്തലിൽ സ്ഥാപിച്ചിരുന്ന നിയോൺ ലൈറ്റ് സൈൻ ബോർഡിൽ എഴുതിയ അപകീർത്തികരമായ വാക്കുകളാണ് രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് ഇടയായിക്കിയത്. ഇരുവിഭാഗങ്ങൾ പരസ്പരംകല്ലേറു നടത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു.

Also Read: മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്

പോലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തിയാണ് രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപപ്രേദേശത്തെ കടകൾ അക്രമികൾ കൊള്ളയടിക്കുകയും വീടുകൾക്ക് തീവച്ചതായും പോലീസ് അറിയിച്ചു. എത്ര പേർക്ക് പരുക്കേറ്റന്ന കൃത്യമായ കണക്ക് ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ഹിന്ദു -മുസ്ലിം സംഘർഷം കാസിസാഹ, ബെഗുൻബാരി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ പോലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇൻ്റർനെറ്റ് സേവനവും പ്രദേശത്ത് തല്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

Also Read: റസാക്കർമാർ ചുട്ടുകൊന്നത് ഖാർഗെയുടെ അമ്മയേയും സഹോദരിയേയും; കോൺഗ്രസ് അധ്യക്ഷനെ ചരിത്രം ഓർമ്മപ്പെടുത്തി യോഗി

പ്രദേശത്തെ ഹിന്ദു വീടുകൾ ആക്രമിക്കപ്പെട്ടപ്പോൾ പോലീസ് നട്ടെല്ലില്ലാത്ത കാഴ്ചക്കാരായി തുടർന്നുവെന്ന വിമർശനവുമായി ബിജെപി രംഗത്തെത്തി. എന്നാൽ പ്രദേശത്ത് മതവിദ്വേഷം ഉണർത്താനുള്ള പ്രകോപനം സൃഷ്ടിച്ചത് ആസൂത്രിമാണെന്ന് സിപിഎം നേതാവ് മുഹമ്മദ് സലിം പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവച്ചു. മമതാ ബാനർജി ബംഗാളിനെ ഹിന്ദുക്കളുടെ ശവപ്പറമ്പാക്കി മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ഉത്സവങ്ങൾക്കും പൂജയ്ക്കും ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top