മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു; പകര്‍ച്ചവ്യാധികളില്‍ പകച്ച് കേരളം

കേരളത്തില്‍ മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് 4 പേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. പൊന്നാനിയില്‍ മൂന്ന് സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്. നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഇവര്‍ ചികിത്സയിലാണ്. മലമ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേയും നടത്തുന്നുണ്ട്.

പകര്‍ച്ച പനിയടക്കം ബാധിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ഇന്നലെ പനി ബാധിച്ച് 10008 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ ചികിത്സ തേടിയെത്തിയത്. 144 പേര്‍ അഡ്മിറ്റാവുകയും ചെയ്തു. 149 ഡെങ്കിപ്പനി കേസുകളും ഇന്നലെ റിപ്പോര്‍ട്ടു ചെയ്തു. 358 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. എലിപ്പനി കേസുകളും ആശങ്കപ്പെടുത്തുന്നതാണ്. 27പേര്‍ക്കാണ് ഇന്നലെ മാത്രം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 34 എച്ച്1എന്‍1 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനം ആരോഗ്യപ്രതിസന്ധിയിലേക്ക് എന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജൂലൈയില 16 ദിവസത്തിനിടെ 176936 പേരാണ് പകര്‍ച്ച പനിക്ക് ചികിത്സ തേടിയത്. 1984 ഡെങ്കിപ്പനി കേസുകളും 205 എലിപ്പനി കേസുകളും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top