എച്ച്പിക്ക് പിഴയടിച്ച് ഉപഭോക്തൃ കോടതി; ലാപ്ടോപ്പിന്റെ തകരാര്‍ പരിഹരിച്ചില്ല; 60,000 രൂപ നഷ്ടരിഹാരം നൽകാൻ വിധി

കൊച്ചി: തകരാറിലായ എച്ച്പി ലാപ്ടോപ് നന്നാക്കി നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. എച്ച്പി ഗ്ലോബൽ സോഫ്റ്റ്‌വെയർ, സ്കൈനെറ്റ് കംപ്യൂട്ടേഴ്സ് പെരുമ്പാവൂർ എന്നിവർക്കെതിരെ കുറുപ്പുംപടി സ്വദേശി ബിജു ജേക്കബ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും തകരാര്‍ പരിഹരിച്ച് നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. പുതിയ ലാപ്ടോപ്പും 60,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

2018 ഒക്ടോബറിലാണ് 35 ,000 രൂപ നൽകി പരാതിക്കാരൻ എച്ച്പി ലാപ്ടോപ് വാങ്ങിയത്. 2019 ഓഗസ്റ്റിലാണ് തകരാറിലായത്. ലാപ്ടോപ്പിന് രണ്ട് വര്‍ഷം വാറന്റി ഉള്ളതിനാല്‍ എച്ച്പിയുടെ സര്‍വീസ് സെന്‍ററിനെ സമീപിച്ചു. പലതവണ റിപ്പയർ ചെയ്തെങ്കിലും തകരാർ പൂർണ്ണമായും പരിഹരിക്കാൻ എച്ച്പി സര്‍വീസ് സെന്‍ററിനോ കസ്റ്റമര്‍ കെയറിനോ കഴിഞ്ഞില്ല. ലാപ്ടോപ് തകരാറിൽ ആയതിനാൽ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും പരാതിക്കാരന് ഉണ്ടായതായി കോടതിയെ ബോധ്യപ്പെടുത്തി. വാഗ്ദാനം ചെയ്തപോലെ ലാപ്ടോപ്പിന് രണ്ട് വര്‍ഷത്തെ വാറന്റി കമ്പനിക്ക് പാലിക്കാനയില്ലെന്നും ചൂണ്ടിക്കാട്ടിയ പരാതിക്കാരന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി വാഗ്ദാനം ചെയ്ത വാറന്റിയുടെ കാലാവധി അവസാനിച്ചെന്നും എച്ച്പി കോടതിയില്‍ പറഞ്ഞു. ലാപ്ടോപ്‌ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും പാരതിക്കാരന്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചതിനാലാകും തകരാര്‍ സംഭവിച്ചതെന്നും വാദിച്ചു.

എന്നാല്‍ വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ എതിർകക്ഷികൾ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ലാപ്ടോപ്‌ നന്നാക്കി നല്‍കാന്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുണ നിലവാരമുള്ള ഉൽപ്പന്നവും സേവനവും ലഭിക്കേണ്ടത് ഉപഭോക്താവിന്റെ അവകാശമാണെന്നും അത് ഉറപ്പുവരുത്തേണ്ടത് നിർമ്മാതാക്കളുടെയും ഡീലർമാരുടെയും സർവീസ് നൽകുന്നവരുടെയും ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പുതിയ ലാപ്ടോപോ അതിൻറെ വിലയോ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top