വിവരാവകാശകമ്മിഷൻ നിയമനങ്ങൾക്കെതിരെ പരാതി; സർക്കാർ ശുപാർശ തള്ളിക്കളയണമെന്ന് ഗിന്നസ് മാടസാമി ഗവർണറോട്

തിരുവനന്തപുരം: വിവരാവകാശ കമ്മിഷനിലെ പുതിയ നിയമനങ്ങൾക്കെതിരെ ഗവർണർക്ക് മുന്നിൽ പരാതിയെത്തി. പോസ്റ്റൽ വകുപ്പിൽ ഇടുക്കിയിൽ പോസ്റ്റുമാസ്റ്ററായി ജോലിചെയ്യുന്ന ഗിന്നസ് മാടസാമിയെന്ന ആളാണ് പരാതിക്കാരൻ. വിവരാവകാശ കമ്മിഷണറുടെ തസ്തികയിലേക്ക് താൻ പലവട്ടം അപേക്ഷിച്ചെങ്കിലും കാരണമൊന്നും അറിയിക്കാതെ നിരാകരിച്ചുവെന്നാണ് പരാതി. നിലവിൽ സർക്കാർ നിർദേശിച്ചിട്ടുള്ള പേരുകൾ അംഗീകരിക്കരുത് എന്നാണ് ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തപാൽ വകുപ്പിലെ ജോലിക്കൊപ്പം സാമൂഹ്യസേവനവും നടത്തുന്നുണ്ട്. 30 മണിക്കൂർ നിർത്താതെ പ്രസംഗിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് അടക്കം പലവിധ നേട്ടങ്ങൾ സ്വന്തം പേരിലുണ്ട്. വിവിധ രാജ്യാന്തര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയും അവയെ പ്രതിനിധീകരിച്ച് രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. തൻ്റെ യോഗ്യതകൾ എണ്ണിപ്പറഞ്ഞ് കഴിഞ്ഞ എട്ട് വർഷമായി സർക്കാരിന് മുന്നിലും ഇപ്പോൾ ഗവർണർക്ക് മുന്നിലും മാടസാമി സമർപ്പിച്ചിട്ടുള്ള രേഖകളുടെ ഉള്ളടക്കം ഇങ്ങനെയാണ്.

2018ലെ വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അത് നിലനിൽക്കെ തന്നെ വീണ്ടും സർക്കാർ നിയമനങ്ങൾ നടത്തുകയാണ്. ഇപ്പോൾ ശുപാർശ ചെയ്തിട്ടുള്ളവരുടെ യോഗ്യതാരേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണം. തൻ്റെ രേഖകളും പരിശോധിക്കണമെന്നും അതിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ശുപാർശ തള്ളണമെന്നും ആണ് ഗിന്നസ് മാടസാമി ഗവർണർക്ക് മുന്നിൽ വച്ചിട്ടുള്ള ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top