കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

എം.എൽ.എ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്ന പേരിലാണ് പരാതി.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി.കെ.സജീവ് ആണ് പരാതിക്കാരൻ. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ട്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
കുഴൽനാടന്റെ ചിന്നക്കനാലിലുള്ള റിസോർട്ടിന്റെ പേരിലാണ് വിവാദങ്ങൾ ഉയർന്നത്. കൃഷിക്കും വീടിനും മാത്രം അനുമതിയുള്ള ഭൂമിയിൽ റിസോർട്ട് നടത്തിപ്പിനെച്ചൊല്ലിയാണ് തർക്കങ്ങൾ. ഇതുകൂടാതെ കഴിഞ്ഞ ദിവസം എം.എൽ.എ യുടെ കോതമംഗലത്തെ കുടുംബവീട്ടിൽ റവന്യൂ വകുപ്പിന്റെ സർവേ നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർക്ക് നൽകാനിരിക്കെയാണ് കുഴൽനാടനെതിരെ പുതിയ പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here