ഓണം ബംബര്‍ നേടിയത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന്; സമ്മാനത്തുക നല്‍കരുതെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി
തിരുവനന്തപുരം: ഓണം ബംബര്‍ 25 കോടി ലോട്ടറി അടിച്ചവര്‍ക്ക് സമ്മാനത്തുക നല്‍കരുതെന്ന പരാതിയുമായി തമിഴ്നാട് സ്വദേശി. കേരളത്തിലെ സംസ്ഥാന ഭാഗ്യക്കുറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്നാണ് നിയമം. തമിഴ്നാട് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും പരാതി നല്‍കി.
മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. കേരളത്തിലെ ബാവ ഏജന്‍സിയില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയിലൂടെ എടുത്ത ടിക്കറ്റ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതെന്നും സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നുമാണ് പരാതിയിലുള്ളത്. ബിന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയാണ് പരാതിക്കാരന്‍.
എന്നാല്‍ സമ്മാനം ലഭിച്ചവരെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സമ്മാനത്തുക നല്‍കുവെന്നും അധികൃതര്‍ അറിയിച്ചു. ടി.ഇ 230662 ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംബര്‍ അടിച്ചത്. കോഴിക്കോട് ബാവ ഏജന്‍സിയില്‍ നിന്നുപോയ ടിക്കറ്റാണിത്. തിരുപ്പൂര്‍ പെരുമാനെല്ലുര്‍ സ്വദേശികളായ പാണ്ട്യരാജ്, കുപ്പുസ്വാമി, കോയമ്പത്തൂര്‍ സ്വദേശികളായ സ്വാമിനാഥന്‍, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ലോട്ടറിയെടുത്തത്. ഈ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here