മുഖ്യമന്ത്രിയുടെ 16 പേജുള്ള നിയമസഭാ പ്രസംഗം വീടുതോറും വിതരണം; പെരുമാറ്റ ചട്ട ലംഘനത്തിന് പരാതി നല്‍കി കോണ്‍ഗ്രസ്
March 22, 2024 5:30 PM
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎന്‍ പ്രതാപന്‍ എംപിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തെന്നാണ് ആരോപണം. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പ്രസംഗം പ്രിന്റ് ചെയ്താണ് വിതരണം. 16 പേജുകളുള്ള ബുക്ക് വീടുതോറും കയറിയിറങ്ങിയാണ് വിതരണം നടത്തുന്നത്. കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് പ്രസംഗം പ്രിന്റ് ചെയ്ത് ബുക്ക് രൂപത്തില്‍ ഇറക്കിയത്. ഇത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here