കൂൾ കെയർ റഫ്രിജറേഷനെതിരെ ഉപഭോക്തൃ കോടതി വിധി; സാംസങ് ഫ്രിഡ്ജിന്റെ തകരാര്‍ പരിഹരിച്ച് നല്‍കിയില്ല; നഷ്ടപരിഹാരം നല്‍കണം

കൊച്ചി: പല തവണ തകരാറിലായിട്ടും ഫ്രിഡ്ജ്‌ നന്നാക്കി നല്‍കാത്തതിന്റെ പേരില്‍ സാംസങ് കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്‍ററായ കൂൾ കെയർ റഫ്രിജറേഷനെതിരെ ഉപഭോക്തൃ കോടതി വിധി. ചെറായി സ്വദേശി എൻ.എം.മിഥുൻ നല്‍കിയ പരാതിയിലാണ് വിധി വന്നത്. നിര്‍മ്മാണത്തില്‍ തന്നെ ഫ്രിഡ്ജിന് കുഴപ്പമുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍വീസ് സെന്ററിന്റെ ഭാഗത്ത് നിന്നും വന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

മിഥുന്‍ വാങ്ങിയ സാംസങ് ഫ്രിഡ്ജ് തകരാര്‍ ആയതിനെതുടര്‍ന്നാണ് സാംസങ് സര്‍വീസ് സെന്ററിനെ സമീപിച്ചത്. ഫ്രിഡ്ജ്‌ നന്നാക്കിയെങ്കിലും വീണ്ടും തകരാറിലായി. ഉപകരണങ്ങള്‍ മാറ്റാനായി 3386 രൂപ പരാതിക്കാരന് ചിലവായി. എന്നിട്ടും ഫ്രിഡ്ജിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കൂൾ കെയർ റഫ്രിജറേഷന് നോട്ടീസ് നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല. സര്‍വീസ് സെന്‍റര്‍ നല്‍കിയ ബില്ലുകള്‍ ഉള്‍പ്പെടെ കോടതിയില്‍ തെളിവായി നല്‍കിയിരുന്നു.

സര്‍വീസ് സെന്‍ററിന്റെ ഭാഗത്തുനിന്നും അപാകത വന്നതായി കോടതിക്ക് ബോധ്യമായതോടെ നഷ്ടപരിഹാരം വിധിച്ചു. പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരത്തിനു പുറമേ ഫ്രിഡ്ജ്‌ നന്നാക്കാന്‍ മുടക്കിയ ചിലവ്, കോടതി ചിലവ് എന്നിവ ഉള്‍പ്പെടെ 28,386 രൂപ മുപ്പത് ദിവസത്തിനകം നല്‍കാനാണ് കോടതി വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top