മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തില്‍ ചട്ടലംഘനം; തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി. മുഖ്യമന്ത്രി മലപ്പുറത്ത് നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രി പങ്കെടുത്ത് പ്രസംഗിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ മതത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രചാരണം നടത്തി.
മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി വിലക്കണമെന്നാണ് ആവശ്യം. ബിജെപി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായ കെ.കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.
അതേസമയം ആറ്റിങ്ങലിലെ എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫും പരാതി നല്‍കിയിട്ടുണ്ട്. വര്‍ക്കലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുതര ചട്ടലംഘനമാണ് നടത്തിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ചട്ടം നിലവിലുണ്ട്. അതിനാല്‍ മുരളീധരനെതിരെ നടപടി വേണമെന്നാണ് ആവശ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here