ക്വാറി മുതലാളിക്ക് വേണ്ടി കോഴ വാഗ്ദാനം; ഡിവൈഎഫ്ഐ നേതാവ് വൈശാഖനെതിരെ വീണ്ടും പരാതി
തിരുവനന്തപുരം: പാർട്ടി നടപടി നേരിട്ട ഡിവൈഎഫ്ഐ തൃശൂർ മുൻ ജില്ലാ സെക്രട്ടറി എൻ.വി വൈശാഖനെതിരെ പുതിയ പരാതി. തൃശൂർ വെള്ളിക്കുളങ്ങരയിൽ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം പരാതി പിൻവലിക്കാൻ 80 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നതാണ് ആരോപണം. ഇതിൻ്റെ വീഡിയോയും പുറത്തുവന്നു.
വീഡിയോ കാണാം
പരാതി പിൻവലിച്ചാൽ ക്വാറി ഉടമയിൽനിന്ന് പണം വാങ്ങി നൽകാമെന്ന് വൈശാഖൻ പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. പരാതിക്കാരൻ അജിത് കൊടകരയ്ക്കാണ് ഡിവൈഎഫ്ഐ നേതാവ് പണം വാഗ്ദാനംചെയ്തത്. ഒരു വർഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.
ക്വാറിക്കെതിരെ തനിക്കുള്ള പരാതിയെപ്പറ്റി അജിത് വിശദീകരിക്കുമ്പോൾ “അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും ” വൈശാഖൻ ചോദിക്കുന്നു. താൻ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കുമ്പോൾ, “നീ പൈസയുടെ കാര്യം പറയൂ” എന്നാണ് വീഡിയോയിൽ വൈശാഖൻ ആവശ്യപ്പെടുന്നത്.
പുറത്തുവന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വൈശാഖൻ നിഷേധിച്ചില്ല. തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകൻ എന്ന നിലയിൽ മധ്യസ്ഥചർച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താൻ ഇടനില നിന്നിട്ടില്ലെന്നും വൈശാഖൻ പറഞ്ഞു.
വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് നിർബന്ധിത അവധി നൽകി നേരത്തേ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും വൈശാഖനെ നീക്കം ചെയ്തിരുന്നു. ത്യശൂർ ജില്ലയിലെ വനിതാ നേതാവ് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനവും പാർട്ടി ഏരിയ കമ്മിറ്റി അംഗത്വവും നഷ്ടപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here