നെയ്റോസ്റ്റില്‍ നിന്നും ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി; ഹോട്ടൽ പൂട്ടിച്ച് അധികൃതർ

കൊച്ചി: കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ. ആർടിഒയേയും മകനേയും എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആ​ർടിഒ ​അ​ന​ന്ത​കൃ​ഷ്ണ​ൻ ജി ( 52 ) , മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ (23) എ​ന്നി​വ​രാ​ണ് ചികിത്സ തേടിയത്. മകൻ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

കാ​ക്ക​നാ​ട് ടിവി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ​നി​ന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഹോട്ടൽ തൃക്കാക്കര നഗരസഭ അധികൃതർ അടപ്പിച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഹോട്ടലിൽ നിന്നും നെയ്റോസ്റ്റും ചമ്മന്തിയും ക​ഴി​ച്ച​തിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്ന് ആർടിഒ അനന്തകൃഷ്ണൻ പറഞ്ഞു. നി​ർ​ത്താ​തെ​യു​ള്ള ഛർ​ദി, വ​യ​റി​ള​ക്കം എ​ന്നി​വ​യെ തു​ട​ർ​ന്നാ​ണ് അർടിഒയും മകനും ചി​കി​ത്സ തേ​ടി​യ​ത്.

ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ടെന്ന് നഗരസഭ ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞു. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു. ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി തൃക്കാക്കര ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.

ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായിരുന്ന ഡോക്ടർമാരും അറിയിച്ചതിനെ തുടർന്നാണ് നടപടി. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ കാക്കനാട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിക്കഴിച്ച ഷവർമയിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം സ്വദേശി രാഹുൽ ഡി നായർ മരിച്ചിരുന്നു. തുടർന്ന് മാവേലിപുരത്തെ ‘ലെ ഹയാത്ത്’ ഹോട്ടൽ നഗരസഭ അടച്ചുപൂട്ടുകയും ഉടമയ്ക്കെതിരേ തൃക്കാക്കര പോലീസ് കുറ്റകരമായ നരഹത്യക്കു കേസെടുക്കുകയും ചെയ്തിരുന്നു. ഈ ഹോട്ടലിൽ നിന്നും ഒക്ടോബർ 21 ന് ഭക്ഷണം കഴിച്ച നിരവധിപ്പേരായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top