മുസ്ലിങ്ങളോട് യോഗി സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പരാതി; പെരുവഴിയിലായത് 80 ന്യൂനപക്ഷ കുടുംബങ്ങൾ

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ മുസ്ലിം കുടുംബങ്ങൾ. മുൻകൂർ നോട്ടീസ് നൽകാതെ വീടുകളിൽ നിന്നും ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭാൽ ജില്ലയിലെ ബഹജോയിലാണ് സംഭവം. 50 വർഷമായി താമസിക്കുന്ന വീടുകളിൽ നിന്ന് 80കുടുംബങ്ങളെ ഇറക്കിവിട്ടെന്നാണ് ആരോപണം.

സർക്കാർ നടപടി മൂലം ഇവർ കിടപ്പാടം കണ്ടെത്താൻ പാടുപെടുകയാണ്. ഇവരിൽ പലർക്കും തുറസായ സ്ഥലത്ത് താമസിക്കേണ്ട അവസ്ഥയാണുള്ളത്.ഗ്ലാസ് ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വീടുകൾ വച്ചെന്നാണ് ആരോപണം. സർക്കാർ ഉദ്യോഗസ്ഥരെത്തി വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ച ശേഷം സീൽ ചെയ്യുകയായിരുന്നുവെന്ന് പ്രേദേശവാസികൾ പറയുന്നു. പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി (പിഎസി) ഉദ്യോഗസ്ഥരുടെ ഒപ്പമെത്തിയ അധികൃതർ വീടുകളിൽ പ്രവേശിച്ച് നിവാസികളെ ബലമായി പുറത്താക്കിയതായിട്ടാണ് റിപ്പോർട്ടുകൾ.


നടപടിക്ക് മുമ്പ് നോട്ടീസ് നൽകിയില്ലെന്നും അവർ ആരോപിക്കുന്നു. ഇതിനെതിരെഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല.‘വീടുകളിൽ നിന്നും ഇറക്കിവിടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് പലരും അഭിമുഖീകരിക്കുന്നത്. തൊഴിൽ ഉൾപ്പടെയുള്ള അവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു’- സമീപവാസി പറഞ്ഞു.

വീടുകളിൽ നിന്നും ഇറക്കിവിട്ട കുടുംബങ്ങൾ നീതിക്കായി സംസ്ഥാന സർക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങൾ പരിഗണിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തയാറായില്ല.
മുസ്ലിം വിഭാഗമായതിനാലാണ് ഇത്തരം നടപടികളെന്ന് ഭവനരഹിതരായവരും ഗ്രാമീണരും ആരോപിക്കുന്നു.

‘എൻ്റെ പേര് സദ്ദാം ഹുസൈൻ എന്നതിനാലാണ് എന്നെ ലക്ഷ്യമിട്ടത്. മുസ്ലിം വ്യക്തിത്വമുള്ളതാണ് നടപടിക്ക് കാരണം’ കുടിയൊഴിപ്പിക്കപ്പെട്ട ഒരാൾ പറഞ്ഞു. എന്നാൽ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top