എ.ഐ ക്യാമറകൾക്കെതിരെയുള്ള പരാതികൾ ഇനി ഓൺലൈനിൽ അറിയിക്കാം

എ.ഐ ക്യാമറകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ ഇനി മോട്ടോർ വാഹനവകുപ്പ് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. ചെയ്യാത്ത കുറ്റത്തിന് പിഴ ചുമത്തിയതടക്കമുള്ള പരാതികൾ ഇനി ഓൺലൈൻ വഴി നൽകാം. ഇതിനായുള്ള സംവിധാനം സെപ്റ്റംബറിൽ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ നിലവിൽ വരും. ഇ ചെലാൻ നമ്പർ വഴിയാണ് പരാതി രജിസ്റ്റർ ചെയ്യേണ്ടത്. വ്യാജ പരാതികൾ ഒഴിവാക്കാനായി എസ്.എം.എസ് രജിസ്‌ട്രേഷൻ നിലവിൽ വരും. വാഹനയുടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റ തവണ എസ്.എം.എസ് ലഭിക്കും. തുടർന്ന് രജിസ്‌ട്രേഷൻ പൂർത്തീകരിച്ച ശേഷം പരാതി സമർപ്പിക്കാം. നൽകുന്ന ഓൺലൈൻ പരാതികൾ ബന്ധപ്പെട്ട ആർ.ടി.ഒ മാർക്ക് കൈമാറും വിധത്തിലാണ് ക്രമീകരണം. പരാതി നൽകി നിശ്ചിത ദിവസത്തിനകം ഉദോഗസ്ഥർ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും.

റോഡ് അപകടങ്ങൾ കുറയ്ക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും എ.ഐ ക്യാമറകൾ സ്ഥാപിച്ചതിയോടെയാണ് തെറ്റായ പിഴ ചുമത്തുന്നത് സംബന്ധിച്ച പരാതികൾ ഉയർന്നത്. കറുപ്പ് നിറത്തിലുള്ള വേഷത്തിൽ സീറ്റ് ബെൽറ്റ് ഇട്ടാലും അത് ക്യാമറയുടെ കണ്ണിൽ പിടിക്കാത്തത്തിൽ പരാതികളേറെയാണ്. വാഹനയുടമ രജിസ്‌ട്രേഷൻ രേഖകളിൽ കൃത്യമായി മൊബൈൽ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുന്ന സമയംതന്നെ സന്ദേശം ലഭിക്കും. പിഴ ചുമത്തിയ വിവരം വൈകിയാണ് അറിയുന്നതെങ്കിൽ തെളിവ് സഹിതം പരാതിപ്പെടാനുള്ള അവസരം നഷ്ടമാകും. അതിനാൽ രജിസ്‌ട്രേഷൻ രേഖകളിൽ വാഹനയുടമയുടെ മൊബൈൽ നമ്പർ കൃത്യമായി ഉറപ്പു വരുത്തണമെന്ന് അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top